Recent News & Events

മാർ തേവോദോസിയോസ് അവാർഡ് 2021

മാർ തേവോദോസിയോസ് അവാർഡ് 2021


സ്നേഹാദരവ്

സ്നേഹാദരവ്

ദുബായ് യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു ലോകത്തിന്റെ  പല ഭാഗങ്ങൾ നിന്നുമുള്ള മുൻകാല പ്രവർത്തകരെയും സീനിയർ അംഗങ്ങളെയും പങ്കെടുപ്പിച്ചു നടത്തുന്ന, മലങ്കര  സഭ  ആകെ മാനം ഉറ്റു നോക്കുന്ന  ദുബായ്  യൂണിറ്റിന്റെ  സ്നേഹാദരവ്  എന്ന പ്രോഗ്രാം തിരി തെളിയാൻ ഏതാനും  ദിവസങ്ങൾ  മാത്രം. 
ഈ തലമുറ  സംഗമം ഏറ്റവും അനുഗ്രഹ പ്രദം ആകുവാനും, വിജയപ്രദം ആകുവാനും എല്ലാവരും  പ്രാർത്ഥിക്കണം. മനുഷ്യൻ  എന്ത്  ചെയ്താലും, അതു വിജയപ്രദം ആകണം  എങ്കിൽ  ദൈവത്തിന്റെ  അനുഗ്രഹം കൂടിയേ തീരു. ആ അനുഗ്രഹം നമ്മുടെ  ഈ  പ്രോഗ്രാമിന്  കിട്ടാൻ  എല്ലാവരും പ്രാർത്ഥിക്കണം  എന്ന്‌  വിനീതമായി  താൽപ്പര്യപ്പെടുന്നു.


സ്നേഹാദരവ്

സ്നേഹാദരവ്


പുസ്തകോത്സവം 2021

പുസ്തകോത്സവം 2021


മെറിറ്റ് അവാർഡ് 2021  അപേക്ഷ ക്ഷണിക്കുന്നു

മെറിറ്റ് അവാർഡ് 2021 അപേക്ഷ ക്ഷണിക്കുന്നു


സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം

സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം

വി കുർബാനയ്‌ക്കുശേഷം ദുബായ് യുവജപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം യൂണിറ്റ് പ്രസിഡന്റും വികാരിയുമായ ബഹു. ഫാ.ബിനീഷ് ബാബു , സഹ വികാരി ഫാ.സിബു തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. 


അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തിയ 9- ാം മത് സെന്റ് ഡയനീഷ്യസ്‌ എവറോളിംഗ്‌ ട്രോഫി പ്രസംഗ മത്സരത്തിൽ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബായ് സെന്റ് തോമസ് യുവജനപ്രസ്ഥാനംഗവും ജോയിൻ്റ് സെക്രട്ടറിയുമായ ശ്രീമതി റിയ മേരി വർഗീസ്  യൂണിറ്റിന്റെ അഭിനന്ദനങ്ങൾ


ദേവലോകത്ത് നിത്യവിശ്രമത്തിലേക്ക്..

ദേവലോകത്ത് നിത്യവിശ്രമത്തിലേക്ക്..

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ദേവലോകം അരമന ചാപ്പലിനു സമീപം തയ്യാറാക്കിയ കല്ലറയില്‍ നിത്യ വിശ്രമം. കമ്പറടക്ക ശൂശ്രൂഷകള്‍ക്ക് സീനിയര്‍ മെത്രാപ്പോലിത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമേനി മുഖ്യ നേതൃത്വം നല്‍കി. സഭയിലെ എല്ലാ മെത്രാപ്പോലിത്തന്മാരും സഹകാര്‍മ്മികരായിരുന്നു. ശുശ്രൂഷകള്‍ 5.45 ന് സമാപിച്ചു


പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു..

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു..

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു.  കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി  പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ  സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി  ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

 പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍  ഒന്നാം തീയതിയാണ്  പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.

സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക്  അന്ത്യംകുറിച്ച്  2017 ജൂലൈ 3 ന് സുപ്രീം കോടതി  നിര്ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്  ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.  വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

 തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജില്‍ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയില്‍ നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1972 ല്‍ ശെമ്മാശനായി. 1973 ല്‍ വൈദികനായി. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന്  പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് 1 ന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര്‍ വീട്ടില്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ. ഐ. പോളാണ് പില്‍ക്കാലത്ത്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആയി ഉയര്‍ന്നത്. പരേതനായ ആയ കെ. ഐ തമ്പിയാണ് ഏകസഹോദരന്‍.

എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററുകളില്‍ അസിസ്റ്റന്റ് വാര്‍ഡനായും സ്റ്റുഡന്‍സ് ചാപ്ലയിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭൗതികശരീരം 12 തിങ്കള്‍ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന്  ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക്  കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ ഗ്രിഗോറിയന്‍ ടിവി, എ.സി.വി ചാനല്‍ എന്നിവ തല്‍സമയം സംപ്രേഷണം ചെയ്യും. വിശ്വാസികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന  കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തില്‍  പുഷ്പചക്രങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍  വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക്   കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


അറബിക് ക്ലാസ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

അറബിക് ക്ലാസ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

കർത്താവിൽ പ്രിയരേ ,
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ ഇടവകയിലെ അംഗങ്ങൾക്കായ് ഈ വർഷവും അറബിക് ക്ലാസ് ആരംഭിക്കുന്ന വിവരം   ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ .

OSCAR CULTURAL INSTITUTE ( Approved by KHDA , Govt. of Dubai )
ഓൺലൈനായ്  നടത്തുന്ന സർട്ടിഫൈഡ് ക്ലാസുകളിൽ ചേരുവാൻ താല്പര്യമുള്ളവർ  ജൂൺ24 ന് മുൻപായി കോഴ്സ് ഫീസ് മുഴുവൻ തുകയായ 300 DHS യുവജനപ്രസ്ഥാനം അറബിക് ക്ലാസ് കോർഡിനേറ്റർ ശ്രീ ജിനു ബാബുവിന്റെ [ 050 1819 435] പക്കൽ ഏല്പിച്ചു  അഡ്മിഷൻ ഉറപ്പാക്കണമെന്നു വിനീതമായി അറിയിക്കുന്നു .


കാത്തിരിപ്പു ധ്യാനം 2021

കാത്തിരിപ്പു ധ്യാനം 2021


Condolences

Condolences


അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

മലയാളം മിഷൻ സംഘടിപ്പിച്ച "സുഗതാഞ്ജലി "കവിതാലാപന മത്സരത്തിൽ വിജയികളായി ആഗോളതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുബായ് യുവജനപ്രസ്ഥാനത്തിന്റെ " എന്റെ മലയാളം "ക്ലാസ്സിലെ കൂട്ടുകാർക്കു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാന യൂണിറ്റിന്റെ അഭിനന്ദനങ്ങൾ . സീനിയർ വിഭാഗം -ഒന്നാം സ്ഥാനം കുമാരി .ബിഥ്യാ ബിജു ജൂനിയർ വിഭാഗം -മൂന്നാം സ്ഥാനം കുമാരി . ആഗ്‌നസ് എബി


കവിതാ രചന മത്സരം-2020

കവിതാ രചന മത്സരം-2020

കർത്താവിൽ പ്രിയരെ..


കാർഷിക അവാർഡ് -2020

കാർഷിക അവാർഡ് -2020